സ്റ്റാര്‍ട്ടപ്പുകൾക്കായി 65 കോടി സമാഹരിച്ച് അക്സല്‍
Tuesday, January 7, 2025 2:08 AM IST
കൊച്ചി: ഇന്ത്യയിലെയും തെക്കു കിഴക്കന്‍ ഏഷ്യയിലെയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനായി മുന്‍നിര ആഗോള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ അക്സല്‍ 65 കോടി രൂപ സമാഹരിച്ചു. നിര്‍മിത ബുദ്ധി, കണ്‍സ്യൂമര്‍, ഫിന്‍ടെക്, നിര്‍മാണം തുടങ്ങിയ മേഖലകളിലാവും ഫണ്ട് നൽകുക.
മെന്റര്‍ഷിപ്, നെറ്റ്വര്‍ക്ക് തുടങ്ങിയ മേഖലകളിലും പിന്തുണ നല്കുന്ന അക്സല്‍ ആഗോള തലത്തില്‍ 40 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള സ്ഥാപനമാണ്. ഇന്ത്യയില്‍ 16 വര്‍ഷം മുമ്പാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.