പവന് 240 രൂപ വര്‍ധിച്ചു
Sunday, January 12, 2025 12:39 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7,315 രൂപയും പവന് 58,520 രൂപയുമായി.
ഈ മാസത്തെ ഉയർന്ന നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പത്തുദിവസം കൊണ്ട് ആയിരം രൂപയിലേറെ വർധനയാണ് ഉണ്ടായിരിക്കുന്നത്.