ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ സ്മാ​ർ​ട്ട്ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ളാ​യ സാം​സ​ങ്ങി​ന്‍റെ പു​തി​യ ഫോ​ണ്‍ 22ന് ​അ​വ​ത​രി​പ്പി​ക്കും. ഗാ​ല​ക്സി എ​സ് 25 സീ​രീ​സി​ൽ മൂ​ന്ന് മോ​ഡ​ലു​ക​ളാ​ണ് വി​പ​ണി​യി​ൽ എ​ത്തു​ക.

ഗാ​ല​ക്സി എ​സ്25, എ​സ്25 പ്ല​സ്, എ​സ്25 അ​ൾ​ട്രാ ഫോ​ണു​ക​ൾ​ക്ക് സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ചി​പ്പ്സൈ​റ്റ് ആ​ണ് ക​രു​ത്തു​പ​ക​രു​ക. പു​തി​യ ഡി​സ്പ്ലേ​യു​മാ​യി​ട്ടാ​യി​രി​ക്കും എ​സ്25 വി​പ​ണി​യി​ൽ എ​ത്തു​ക.


ആ​പ്പി​ൾ ഐ​ഫോ​ണി​ന് സ​മാ​ന​മാ​യി ഫ്ലാ​റ്റ് ഫ്രെ​യിം രൂ​പ​ക​ൽ​പ്പ​ന​യി​ൽ ഫോ​ണ്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് വി​പ​ണി വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.