നെ​ല്ലി​മ​റ്റ​ത്ത് റോഡരികിലെ മ​ര​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Sunday, April 28, 2024 4:46 AM IST
കോ​ത​മം​ഗ​ലം: നെ​ല്ലി​മ​റ്റ​ത്ത് റോ​ഡ​രി​കി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന പാ​ല​മ​ര​വും ആ​ൽ​മ​ര​വു​മാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

ഓ​ട നി​ർ​മാ​ണ​ത്തി​നാ​യി പാ​ല​മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ മു​റി​ച്ചു​മാ​റ്റി. അ​തി​നാ​ൽ ഏ​തു​സ​മ​യ​ത്തും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് മ​രം.

റോ​ഡ് വി​ക​സ​ന​ത്തി​നാ​യി മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​തു സം​ബ​ന്ധി​ച്ച് തു​ട​ക്കം മു​ത​ൽ ആ​ക്ഷേ​പം ഉ​യ​ർ​ന്ന​താ​ണ്. റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ​ങ്ങ​ളി​ല്ലാ​ത്ത മ​ര​ങ്ങ​ൾ മു​റി​ച്ചെ​ടു​ത്ത് വെ​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

എ​ന്നാ​ൽ നി​ർ​ബ​ന്ധ​മാ​യി മു​റി​ച്ചു​മാ​റ്റേ​ണ്ട മ​ര​ങ്ങ​ൾ നെ​ല്ലി​മ​റ്റ​ത്ത് നി​ല​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ത്യു പ​റ​ഞ്ഞു.

വ​ലി​യ അ​പ​ക​ട ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.