തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി: ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഡ്യൂ​ട്ടി ഓ​ഫ് ന​ല്‍​കി​യി​ല്ലെ​ന്ന്
Sunday, April 28, 2024 4:46 AM IST
സീ​മ മോ​ഹ​ന്‍​ലാ​ല്‍

കൊ​ച്ചി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ചെ​യ്ത എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഡ്യൂ​ട്ടി ഓ​ഫ് ന​ല്‍​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. ജി​ല്ല​യി​ല്‍ സി​റ്റി, റൂ​റ​ല്‍ പ​രി​ധി​യി​ല്‍ തെര ഞ്ഞെടുപ്പ്്‍ ഡ്യൂ​ട്ടി ചെ​യ്തവ​ർക്കാണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും ജോ​ലി​ക്ക് എ​ത്തേണ്ടിവ ന്നത്്. പ്രി​സൈ​ഡിം​ഗ്, പോ​ളിം​ഗ് ഡ്യൂ​ട്ടി ചെ​യ്ത മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 27ന് ഡ്യൂ​ട്ടി ഓ​ഫ് ന​ല്‍​ക​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണറുടെ ഉ​ത്ത​ര​വ്.

എ​ന്നാ​ല്‍ പോ​ലീ​സു​കാ​രു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ഉ​ത്ത​ര​വി​റ​ക്കാ​ന്‍ ആ​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് സേ​നാം​ഗ​ങ്ങ​ള്‍ ചൂണ്ടിക്കാട്ടു​ന്ന​ത്. 25ന് ​രാ​വി​ലെ ആ​റു മു​ത​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ്യൂ​ട്ടി ആ​രം​ഭി​ച്ച​താ​ണ്. 26ന് ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​മാ​യി ബൂ​ത്തു​ക​ളി​ല്‍ നി​ന്ന് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും അ​വി​ടെ നി​ന്ന് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ സ്‌​ട്രോം​ഗ് റൂ​മി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തു​വ​രെ ഇവർ‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ പ​ല​രും ഡ്യൂ​ട്ടി​ക്ക് ശേ​ഷം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് വീ​ടു​ക​ളി​ല്‍ എ​ത്തി​യ​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ന​ഗ​ര​ത്തി​നു പു​റ​ത്തു നി​ന്നു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഏ​റെ​യും. ഇ​വ​ര്‍​ക്കെ​ല്ലാം 27ന് ​രാ​വി​ലെ സ്റ്റേ​ഷ​ന്‍ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​നു​ള്ള നി​ര്‍​ദേ​ശ​മാ​ണ് ല​ഭി​ച്ച​തെ​ന്നും വി​ശ്ര​മി​ക്കാ​നു​ള്ള സ​മ​യം ന​ല്‍​കി​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ വി​ഐ​പി ഡ്യൂ​ട്ടി​ക്കാ​യി ഒ​രു വി​ഭാ​ഗം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ രാ​വി​ലെ മു​ത​ല്‍ നി​യോ​ഗി​ച്ചിരുന്നു. ഇ​ന്ന് എ​ളം​കു​ള​ത്ത് ന​ട​ക്കു​ന്ന ഒ​രു വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി കു​ടും​ബ​സ​മേ​തം ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്ന​തി​ന് മു​ന്പ് രാ​വി​ലെ എ​ട്ടി​ന് വി​ഐ​പി ഡ്യൂ​ട്ടി​യു​ടെ ബ്രീ​ഫിം​ഗി​നാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി. അ​വി​ടെ വി​ശ്ര​മി​ച്ച മു​ഖ്യ​മ​ന്ത്രി ഉച്ചകഴിഞ്ഞ് 3.30നാ​ണ് എ​റ​ണാ​കു​ള​ത്തേ​ക്ക് തി​രി​ച്ച​ത്. ഇ​ന്ന് 10.30 ഓ​ടെ​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രിച്ചതിനു ശേഷമേ പോ​ലീ​സു​കാ​രു​ടെ ഈ ​ഡ്യൂ​ട്ടി അ​വ​സാ​നി​ക്കൂ.

പ​ള്ളു​രു​ത്തി, എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്ന് തെരഞ്ഞെടുപ്പ്‍ ഡ്യൂ​ട്ടി​ക്കു പോ​യ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ പ​കു​തി​പ്പേ​ര്‍​ക്ക് എ​സ്എ​ച്ച്ഒ​മാ​രും എ​സ്‌​ഐ​മാ​രും മു​ന്‍​കൈ​യെ​ടു​ത്ത് ഡ്യൂ​ട്ടി ഓ​ഫ് ന​ല്‍​കി​യി​രു​ന്നു. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ തെരഞ്ഞെടുപ്പ്‍ ഡ്യൂ​ട്ടി​ക്കാ​യി പോ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന​ലെ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. അ​വ​ര്‍ ഇ​ന്ന് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്നാണ് നി​ര്‍​ദേ​ശ​മെന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

എന്നാൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ​രാ​തി ത​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. ശ്യാം​സു​ന്ദ​ര്‍ പ​റ​ഞ്ഞു.