പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞു : ആ​ശ​ങ്ക​യി​ല്‍ മു​ന്ന​ണി​ക​ള്‍
Sunday, April 28, 2024 4:46 AM IST
കൊ​ച്ചി: ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ എ​റ​ണാ​കു​ളം, ചാ​ല​ക്കു​ടി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് മു​ന്ന​ണി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​റ​ണാ​കു​ള​ത്ത് 77.54 ശ​ത​മാ​ന​വും ചാ​ല​ക്കു​ടി​യി​ല്‍ 80.44 ശ​ത​മാ​ന​വു​മാ​യി​രു​ന്നു. യു​ഡി​എ​ഫി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ എ​റ​ണാ​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് ഇ​ക്കു​റി ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2019 ല്‍ 73.29 ​ശ​ത​മാ​ന​മാ​യി​രു​ന്ന​ത് ഇ​ക്കു​റി 62.42 ശ​ത​മാ​ന​മാ​യി. 10 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വാ​ണ് ഇ​ത്ത​വ​ണ എ​റ​ണാ​കു​ള​ത്തു​ണ്ടാ​യ​ത്. പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് യു​ഡി​എ​ഫി​ന്‍റെ ഫ​ല​ത്തെ​യാ​ണ് സാ​ധാ​ര​ണ​യാ​യി ബാ​ധി​ക്കാ​റു​ള്ള​ത്. എ​റ​ണാ​കു​ള​ത്തും ചാ​ല​ക്കു​ടി​യി​ലും ട്വ​ന്‍റി-20 സ്ഥാ​നാ​ര്‍​ഥി​ക​ളു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ കു​റ​ച്ചു വോ​ട്ടു​ക​ള്‍ ഭി​ന്നി​ച്ചു പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

എ​ന്നി​രു​ന്നാ​ലും വ​ര്‍​ധി​ത ഭൂ​രി​പ​ക്ഷ​ത്തോ​ടെ മ​ണ്ഡ​ലം നി​ല​നി​ര്‍​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ് ക്യാ​മ്പ്. പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വോട്ട് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് തങ്ങൾക്ക് നേ​ട്ട​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് എ​ല്‍​ഡി​എ​ഫ്.

എ​റ​ണാ​കു​ള​ത്ത് 68.29 ശ​ത​മാ​നം പോ​ളിം​ഗ്

കൊ​ച്ചി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ന്തി​മ പോ​ളിം​ഗ് ശ​ത​മാ​നം പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ എ​റ​ണാ​കു​ള​ത്ത് 68.29 ശ​ത​മാ​നം പോ​ളിം​ഗ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ പ​ത്തു ശ​ത​മാ​ന​ത്തോ​ളം കു​റ​വാ​ണ് ഇ​ക്കു​റി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 9,04,131 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ 1,44,920 പേ​ര്‍ വോ​ട്ട് ചെ​യ്ത പ​റ​വൂ​രാ​ണ് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ള്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ള​മ​ശേ​രി -1,42,867, വൈ​പ്പി​ന്‍ -1,9,492, കൊ​ച്ചി- 1,18,800, തൃ​പ്പൂ​ണി​ത്തു​റ -1,42,681, എ​റ​ണാ​കു​ളം- 1,03,027, തൃ​ക്കാ​ക്ക​ര- 1,32,344 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​വ​രു​ടെ എ​ണ്ണം. 450659 പു​രു​ഷ​ന്മാ​രും, 453468 സ​ത്രീ​ക​ളും, 4 ട്രാ​ന്‍​സ്‌​ഡെ​ന്‍​ഡേ​ഴ്‌​സും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ചാ​ല​ക്കു​ടി​യി​ല്‍ 71.94 ശ​ത​മാ​നം

കൊ​ച്ചി: ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ല്‍ ഇ​ക്കു​റി ഒ​മ്പ​ത് ശ​മാ​ന​ത്തോ​ളം വോ​ട്ടി​ന്‍റെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. അ​ന്തി​മ പോ​ളിം​ഗ് ക​ണ​ക്ക് പ്ര​കാ​രം 71.94 ശ​ത​മാ​ന​മാ​ണ് ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് നി​ല. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത് 80.44 ശ​ത​മാ​ന​മാ​യി​രു​ന്നു. 9,42,787 പേ​രാ​ണ് ഇ​ക്കു​റി മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 460351 പു​രു​ഷ​ന്മാ​രും, 482428 സ്ത്രീ​ക​ളും, 8 ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

1,21,983 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ അ​ങ്ക​മാ​ലി​യി​ലാ​ണ് ഇ​ക്കു​റി മ​ണ്ഡ​ല​ത്തി​ലെ കു​റ​ഞ്ഞ പോ​ളിം​ഗ്. കു​ന്ന​ത്തു​നാ​ട്ടി​ലാ​ണ് ഉ​യ​ര്‍​ന്ന പോ​ളിം​ഗ്. ഇ​വി​ടെ 1,47,992 പേ​ര്‍ വോ​ട്ട് ചെ​യ്തു. ക​യ്പ​മം​ഗ​ലം-1,29,258, ചാ​ല​ക്കു​ടി -1,34,163, കൊ​ടു​ങ്ങ​ല്ലൂ​ര്‍-1,36,587, പെ​രു​മ്പാ​വൂ​ര്‍ -1,32,212, ആ​ലു​വ-1,40,592 എ​ന്നി​ങ്ങ​നെ​യാ​ണ് നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ണ്ഡ​ല​ത്തി​ലെ മ​റ്റ് ഇ​ട​ങ്ങ​ളി​ല്‍ വോ​ട്ട് ചെ​യ്ത​വ​രു​ടെ എ​ണ്ണം.