മാ​സ​പ്പ​ടി കേ​സ്: സി​എം​ആ​ര്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്ത​ത് 24 മ​ണി​ക്കൂ​ര്‍
Wednesday, April 17, 2024 4:17 AM IST
കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ല്‍ സി​എം​ആ​ര്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ 24 മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11നാ​ണ് ചീ​ഫ് ഫി​നാ​ന്‍​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ കെ.​എ​സ്. സു​രേ​ഷ്‌​കു​മാ​ര്‍, സീ​നി​യ​ര്‍ മ​നേ​ജ​ര്‍ എ​ന്‍.​സി. ച​ന്ദ്ര​ശേ​ഖ​ര​ന്‍, സീ​നി​യ​ര്‍ ഓ​ഫീ​സ​ര്‍ അ​ഞ്ജു റേ​ച്ച​ല്‍ കു​രു​വി​ള എ​ന്നി​വ​ര്‍ ഹാ​ജ​രാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നാ​ണ് ഇ​വ​രെ വി​ട്ട​യ​ച്ച​ത്.

രാ​ത്രി മു​ഴു​വ​നും ചോ​ദ്യം ചെ​യ്ത ഇ​വ​രെ വീ​ണ്ടും വി​ളി​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി ചോ​ദ്യം ചെ​യ്തു. വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കി​യെ​ങ്കി​ലും സി​എം​ആ​ര്‍​എ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​സ്.​എ​ന്‍. ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത ഇ​ന്ന​ലെ​യും ഹാ​ജ​രാ​യി​ല്ല.

ചീ​ഫ് ഫി​നാ​ന്‍​ഷ​ല്‍ ഓ​ഫീ​സ​ര്‍ പി. ​സു​രേ​ഷ്‌​കു​മാ​ര്‍, മു​ന്‍ കാ​ഷ്യ​ര്‍ വി. ​വാ​സു​ദേ​വ​ന്‍ എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം ചോ​ദ്യം ചെ​യ്യാ​ന്‍ ആ​രം​ഭി​ച്ച​ത്. ഇ​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ രാ​ത്രി​യും തു​ട​ര്‍​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണ വി​ജ​യ​ന്‍റെ ക​മ്പ​നി​യാ​യ എ​ക്‌​സാ​ലോ​ജി​ക്കി​ന് സി​എം​ആ​ര്‍​എ​ല്‍ 1.72 കോ​ടി രൂ​പ ന​ല്‍​കി​യ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നു ഇ​ഡി ചോ​ദി​ച്ച​റി​ഞ്ഞ​ത്. ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​മാ​റി​യ​താ​യാ​ണ് വി​വ​രം.