യു​വാ​വ് ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
Tuesday, April 30, 2024 10:23 PM IST
പാ​മ്പാ​ടി: വെ​ള്ളൂ​ർ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ കു​ള​ത്തി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. വെ​ള്ളൂ​ർ നൊ​ങ്ങ​ൽ സ്വ​ദേ​ശി വ​ര​വു​കാ​ലാ​യി​ൽ ദീ​പു (28) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ദീ​പു​വും മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് അ​ട​ച്ചി​ട്ട ക്ഷേ​ത്ര​ക്കു​ള​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്ന് അ​തി​ലി​റ​ങ്ങി കു​ളി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ എ​തി​ർ​ത്തെ​ങ്കി​ലും ഇ​വ​ർ കു​ള​ത്തി​ൽ ഇ​റ​ങ്ങി​ക്കു​ളി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം.

ക്ഷേ​ത്ര ആ​വ​ശ്യ​ങ്ങ​ൾ​ക്കും ശു​ദ്ധ​ജ​ല​ത്തി​നു​മാ​ണ് ക്ഷേ​ത്ര​ക്കു​ളം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പാ​മ്പാ​ടി ഫ​യ​ർ​ഫോ​ഴ്സ്, പാ​മ്പാ​ടി പോ​ലീ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. ഇ​വ​ർ മ​ദ്യ​പി​ച്ച​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചി​ട്ടു​ണ്ട്.