എ​സ്ബി​ഐ പെ​ൻ​ഷ​നേ​ഴ്സ് മീ​റ്റും പെ​ൻ​ഷ​നേ​ഴ്സ് അ​സോ. കേ​ര​ള സം​സ്ഥാ​ന സ​മ്മേ​ള​ന​വും 25ന് ​കോ​ട്ട​യ​ത്ത്
Monday, May 20, 2024 6:49 AM IST
കോ​ട്ട​യം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പെ​ൻ​ഷ​നേ​ഴ്സ് മീ​റ്റും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ 23-ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കോ​ട്ട​യം ഇ​ന്ദ്ര​പ്ര​സ്ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 25നു ​ന​ട​ത്തും. രാ​വി​ലെ 10ന് ​എ​സ്ബി​ഐ തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ൾ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ഭു​വ​നേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 1600ൽ ​അ​ധി​കം പെ​ൻ​ഷ​നേ​ഴ്സ് പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ​ൻ കെ. ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്ബി​ഐ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ആ​രി​ഫ് ഖാ​ൻ, ടി. ​ശി​വ​ദാ​സ്, ശേ​ഷു ബാ​ബു പ​ല്ലേ, സ​ർ​ക്കി​ൾ ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ വി​കാ​സ് ഭാ​ർ​ഗ​വ, അ​ഖി​ലേ​ന്ത്യാ ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് കു​മാ​ർ ബാ​സു, അ​സോ​സി​യേ​ഷ​ൻ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹെ​ൻ​റി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ, രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക സ്ഥി​തി തു​ട​ങ്ങി​യ​വ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് എ​സ്ബി​ഐ പെ​ൻ​ഷ​നേ​ഴ്സ് സം​ഘ​ട​ന​യു​ടെ 23 -ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ​ൻ കെ. ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് കു​മാ​ർ ബ​സു, ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗം ജോ​സ​ഫ് പാ​ല​യ്ക്ക​ൽ, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ കെ.​എ​ൻ. എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​എ. ജ​യ​കു​മാ​ർ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കെ.​എ​സ്. ജ​യ​റാം ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും.