ഇളങ്ങുളം: പാലാ-പൊൻകുന്നം റോഡിൽ രണ്ടാംമൈലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. ചെറുവള്ളി ഇരുമ്പുകുഴിയിൽ അനന്തു ബാലകൃഷ്ണനാ(24)ണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 12.15നായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീറാം ഫൈനാൻസിയേഴ്സിലെ ജീവനക്കാരനാണ് അനന്തു.
തിടനാട്: ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റോഡിൽ തിടനാട് സെന്റ് ജോസഫ് പള്ളിക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു. തിടനാട് കാവുംഭാഗം സ്വദേശികളായ ആൽബിൻ ജോസഫ് (19), അമൽ(19) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ടയിൽനിന്നു വന്ന ബൈക്കും കഞ്ഞിരപ്പള്ളിയിൽനിന്നു വന്ന കാറും തമ്മിലാണ് ഇടിച്ചത്. ഇരുവാഹനങ്ങളും ഭാഗികമായി തകർന്നു.