അ​തീവ ജാ​ഗ്ര​ത​യി​ല്‍ പ​റാ​ലി​ല്‍ വോ​ട്ടെ​ടു​പ്പ്
Friday, April 26, 2024 11:10 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പ​​ക്ഷി​​പ്പ​​നി വ്യാ​​പ​​ന ആ​​ശ​​ങ്ക​​യി​​ല്‍ അ​​തി​​സൂ​​ക്ഷ്മ​​ത​​യോ​​ടെ പ​​റാ​​ലി​​ല്‍ വോ​​ട്ടെ​​ടു​​പ്പ്. പ​​റാ​​ല്‍ വി​​വേ​​കാ​​ന​​ന്ദ സ്‌​​കൂ​​ളി​​ലെ 52-ാംന​​മ്പ​​ര്‍ പോ​​ളിം​​ഗ് സ്‌​​റ്റേ​​ഷ​​നി​​ലാ​​ണ് പ​​ക്ഷി​​പ്പ​​നി വ്യാ​​പ​​ന ആ​​ശ​​ങ്ക​​യി​​ല്‍ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ന്ന​​ത്. രോ​​ഗ​​വ്യാ​​പ​​ന സാ​​ധ്യ​​താ മേ​​ഖ​​ല​​യി​​ലാ​​യി ക​​ണ്ടെ​​ത്തി​​യ പ്ര​​ദേ​​ശ​​ത്തെ 21 കു​​ടും​​ബ​​ങ്ങ​​ളെ ബൂ​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​പ്പി​​ച്ച​​ത് വൈ​​കു​​ന്നേ​​രം 5.30നു​​ ശേ​​ഷ​​മാ​​ണ്.

താ​​റാ​​വു​​ക​​ള്‍ കൂ​​ട്ട​​ത്തോ​​ടെ ച​​ത്ത പാ​​ട​​ശേ​​ഖ​​ര​​ത്തി​​നു സ​​മീ​​പ​​ത്തു​​ള്ള​​തും തോ​​ട​​രി​​കി​​ലു​​ള്ള​​തു​​മാ​​യ 21 വീ​​ടു​​ക​​ളി​​ലെ​​ത്തി ഇ​​ന്ന​​ലെ രാ​​വി​​ലെ പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ വോ​​ട്ടെ​​ടു​​പ്പി​​നു വൈ​​കി​​യെ​​ത്തി​​യാ​​ല്‍ മ​​തി​​യെ​​ന്ന നി​​ര്‍​ദേ​​ശം ന​​ല്‍​കി.

ഇ​​വ​​ര്‍ എ​​ത്തു​​ന്ന​​തി​​നു മു​​ന്‍​ക​​രു​​ത​​ലാ​​യി ബൂ​​ത്തി​​ലെ പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പി​​പി​​ഇ കി​​റ്റ് ധ​​രി​​ച്ചു. വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്താ​​നെ​​ത്തി​​യ​​വ​​ര്‍​ക്ക് മാ​​സ്‌​​കു​​ക​​ളും വി​​ത​​ര​​ണം ചെ​​യ്തു. ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ നി​​ര്‍​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് സു​​ര​​ക്ഷാ മു​​ന്‍​ക​​രു​​ത​​ല്‍ സ്വീ​​ക​​രി​​ച്ച​​തെ​​ന്നാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ വി​​ശ​​ദീ​​ക​​ര​​ണം.