ശ​ക്തി തെ​ളി​യി​ച്ച് എ​ൽ​ഡി​എ​ഫ്
Thursday, April 25, 2024 6:42 AM IST
വൈ​ക്കം: വൈ​ക്ക​ത്ത് ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​മാ​പ​നം. മു​ന്ന​ണി​യു​ടെ സം​ഘ​ശ​ക്തി വി​ളി​ച്ച​റി​യി​ച്ച ഉ​ജ്ജ്വ​ല പ്ര​ക​ട​ത്തോ​ടെ​യാ​യി​രു​ന്നു പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ട്.

സ്ഥാ​നാ​ർ​ഥി അ​ഞ്ചു​വ​ട്ട​ങ്ങ​ളി​ലാ​യി മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം പ​ര്യ​ട​നം ന​ട​ത്തി. പ്ര​വ​ർ​ത്ത​ക​ർ ആ​റു ത​വ​ണ ന​ട​ത്തി​യ ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി. കു​ടും​ബ​യോ​ഗ​ങ്ങ​ളും യു​വ​ജ​ന​സം​ഘ​ട​ന സ​മ്മേ​ള​ന​ങ്ങ​ളും തൊ​ഴി​ലാ​ളി സം​ഗ​മ​ങ്ങ​ളും പ​ല​ത​വ​ണ ന​ട​ത്തി​യും പ്ര​ചാ​ര​ണം ഇ​ട​തു​മു​ന്ന​ണി സ​ജീ​വ​മാ​ക്കി​യി​രു​ന്നു.

പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് സി.​കെ. ആ​ശ എം​എ​ൽ​എ, അ​ഡ്വ.​പി.​കെ. ഹ​രി​കു​മാ​ർ, കെ. ​അ​രു​ണ​ൻ, കെ. ​ശെ​ൽ​വ​രാ​ജ്, എം.​പി. ജ​യ​പ്ര​കാ​ശ്, കെ.​കെ. ഗ​ണേ​ശ​ൻ, എം.​ഡി. ബാ​ബു​രാ​ജ്, ഇ.​എ​ൻ. ദാ​സ​പ്പ​ൻ, പി. ​സു​ഗ​ത​ൻ, സാ​ബു പി. ​മ​ണ​ലൊ​ടി, ബെ​പ്പി​ച്ച​ൻ തു​രു​ത്തി​യി​ൽ, വ​ക്ക​ച്ച​ൻ മ​ണ്ണ​ത്താ​ലി, ഏ​ബ്ര​ഹാം പ​ഴ​യ​ക​ട​വ​ൻ, ബി​ജു പ​റ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.