ടെ​​സ്റ്റ് മു​​ട​​ങ്ങി​​യ​​വ​​രി​​ൽ വി​​ദേ​​ശ​​ത്തേ​​ക്കു പോ​​കേ​​ണ്ട യു​​വ​​തി​​യും
Friday, May 3, 2024 12:05 AM IST
കോ​​ട്ട​​യം: അ​​ടു​​ത്ത തി​​ങ്ക​​ളാ​​ഴ്ച ന്യൂ​​സി​​ലാ​​ൻ​​ഡി​​നു പോ​​കേ​​ണ്ട യു​​വ​​തി ഡ്രൈ​​വിം​​ഗ് സ്‌​​കൂ​​ള്‍ ഉ​​ട​​മ​​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധ​​ത്തെ തു​​ട​​ര്‍​ന്ന് ടെ​​സ്റ്റി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​തെ മ​​ട​​ങ്ങി. കോ​​ട്ട​​യം ചെ​​ങ്ങ​​ള​​ത്തു​​കാ​​വ് ഡ്രൈ​​വിം​​ഗ് സ്‌​​കൂ​​ളി​​ല്‍ ടെ​​സ്റ്റി​​നെ​​ത്തി​​യ കൂ​​രോ​​പ്പ​​ട വ​​ലി​​യ​​കു​​ന്നേ​​ല്‍ ര​​തീ​​ഷി​​ന്‍റെ ഭാ​​ര്യ അ​​ഞ്ജു​​ഷ​​യ്ക്കാ​​ണ് പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് മ​​ട​​ങ്ങേ​​ണ്ടി വ​​ന്ന​​ത്.

ര​​തീ​​ഷി​​നും ഇ​​വ​​രു​​ടെ കു​​ട്ടി അ​​ദ്വൈ​​തി​​നു​​മൊ​​പ്പ​​മാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ അ​​ഞ്ജു​​ഷ ടെ​​സ്റ്റി​​നെ​​ത്തി​​യ​​ത്. ജൂ​​ണ്‍ ര​​ണ്ടി​​നാ​​ണ് ആ​​ദ്യം തീ​​യ​​തി കി​​ട്ടി​​യ​​ത്. വി​​ദേ​​ശ​​ത്തേ​​ക്ക് പേ​​കേ​​ണ്ട​​തി​​നാ​​ല്‍ മോ​​ട്ടോ​​ര്‍ വാ​​ഹ​​ന​​വ​​കു​​പ്പ് ഓ​​ഫീ​​സി​​ലെ​​ത്തി പ്ര​​ത്യേ​​ക അ​​പേ​​ക്ഷ ന​​ല്‍​കി​​യ​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് ഇ​​ന്ന​​ലെ തീ​​യ​​തി ല​​ഭി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വി​​ദേ​​ശ​​ത്തേ​​ക്ക് പോ​​കു​​ന്ന​​തി​​നു മു​​മ്പ് അ​​ഞ്ജു​​ഷ​​യ്ക്ക് ഇ​​നി ടെ​​സ്റ്റി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്.