ശാ​രീ​രി​ക ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഗ​മ​വും അ​വാ​ര്‍ഡ് ദാ​ന​വും അ​ഞ്ചി​ന്
Friday, May 3, 2024 7:16 AM IST
ച​ങ്ങ​നാ​ശേ​രി: ചാ​രി​റ്റി​ വേ​ള്‍ഡ് ട്ര​സ്റ്റ്, നൂ​റു​മേ​നി, മേ​ഴ്‌​സി ഹോം ​എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​ര്‍ച്ച്ബി​ഷ​പ് ഹൗ​സി​ലു​ള്ള സ​ന്ദേ​ശ​നി​ല​യം ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ശാ​രീ​രി​ക ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഗ​മ​വും അ​വാ​ര്‍ഡു​ദാ​ന​വും മി​ക​വ്-2024 ന​ട​ത്തും.

അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മേ​ഴ്‌​സി ഹോം ​ഡ​യ​റ​ക്ട​ര്‍ സെ​ലി​ന്‍ ജോ​സ് എ​സ്ഡി ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും. ജി​ലു​മോ​ള്‍ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി, ഫാ. ​ജോ​ര്‍ജ് മാ​ന്തു​രു​ത്തി​ല്‍, സ​ണ്ണി തോ​മ​സ് ഇ​ടി​മ​ണ്ണി​ക്ക​ല്‍, ബെ​ന്നി​ച്ച​ന്‍ ലൂ​ക്കോ​സ്, സി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. അ​ന്പ​ത് ശ​ത​മാ​നം ശാ​രീ​രി​ക ഭി​ന്ന​ശേ​ഷി​യു​ള്ള 15 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

പ​രി​പാ​ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​താ​യി ചാ​രി​റ്റി വേ​ള്‍ഡ് ട്ര​സ്റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി അ​റി​യി​ച്ചു. ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി, വാ​ഴ​പ്പ​ള്ളി, തൃ​ക്കൊ​ടി​ത്താ​നം, പാ​യി​പ്പാ​ട്, കു​റി​ച്ചി, മാ​ട​പ്പ​ള്ളി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍നി​ന്നു​ള്ള​വ​രെ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ​രി​ക്ക​ല്‍, അ​വാ​ര്‍ഡ്ദാ​നം, ക​ലാ​പ​രി​പാ​ടി​ക​ള്‍, സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ശാ​രീ​രി​ക ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ ബ​ന്ധ​പ്പെടുക ഫോൺ: 9961422000