ആ​ല്‍മ​രം ആ​സി​ഡ് ഒ​ഴി​ച്ച് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മം
Friday, May 3, 2024 7:16 AM IST
ച​ങ്ങ​നാ​ശേ​രി: കെ​എ​സ്ആ​ര്‍ടി​സി ബ​സ് സ്റ്റാ​ന്‍ഡി​ന് സ​മീ​പം ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡ​രി​കി​ല്‍ നി​ല്‍ക്കു​ന്ന ആ​ല്‍മ​രം ആ​സി​ഡ് ഒ​ഴി​ച്ച് ന​ശി​പ്പി​ക്കാ​ന്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ്ര​മം. ന​ഗ​രഹൃ​ദ​യ​ത്തി​ല്‍ ര​ണ്ട​രപ്പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി നി​ല്‍ക്കു​ന്ന ആ​ല്‍മ​ര​മാ​ണി​ത്. ഇ​തി​നോ​ടു ചേ​ര്‍ന്ന് ത​ണ​ല്‍ മ​ര​ങ്ങ​ളാ​യി ബ​ദാ​മും ക​ണി​ക്കൊ​ന്ന​യും നി​ല്‍ക്കു​ന്നു​ണ്ട്. ഈ ​മ​ര​ങ്ങ​ള്‍ മു​മ്പും ന​ശി​പ്പി​ക്കാ​ന്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​പ്പോ​ള്‍ ഇ​വി​ട​ത്തെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍ ത​ട​ഞ്ഞി​രു​ന്നു.

വ​ഴി​യോ​ര​ങ്ങ​ളി​ല്‍ ത​ണ​ല്‍മ​ര​ങ്ങ​ള്‍ വ​ച്ചുപി​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​റ​സ്റ്റ് വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ 28 വ​ര്‍ഷം മു​മ്പാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍ ഇ​വി​ടെ മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. വ​ര്‍ഷ​ങ്ങ​ളാ​യി ഈ ​മ​ര​ങ്ങ​ള്‍ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍ സം​ര​ക്ഷി​ച്ചു പോ​രു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഈ ​മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ല്‍ വ​ലി​യ​തോ​തി​ല്‍ ആ​സി​ഡൊ​ഴി​ച്ച് മ​ര​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ഉ​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഓ​ട്ടോ സ്റ്റാ​ന്‍ഡി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍മാ​ര്‍ മ​ര​ത്തി​ന് ചു​വ​ട്ടി​ല്‍ ആ​സി​ഡ് ഒ​ഴി​ച്ച​താ​യി ക​ണ്ട​ത്. തു​ട​ര്‍ന്ന് വാ​ഹ​ന​ത്തി​ല്‍ വെ​ള്ള​മെ​ത്തി​ച്ച് മ​ര​ത്തി​ന്‍റെ ചു​വ​ട് വൃ​ത്തി​യാ​യി ക​ഴു​കി.

മ​ര​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​ന് ശ്ര​മം ന​ട​ത്തി​യ സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ ക​ണ്ടെ​ത്തി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ലും ഫോ​റ​സ്റ്റ് വ​കു​പ്പി​ലും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍മാ​ര്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്.