നി​യ​ന്ത്ര​ണംവി​ട്ട ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, May 3, 2024 11:28 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: കാ​​ണ​​ക്കാ​​രി​​യി​​ൽ നി​​യ​​ന്ത്ര​​ണം വി​​ട്ട ബൈ​​ക്ക് വൈ​​ദ്യു​​തി പോ​​സ്റ്റി​​ൽ ഇ​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വ് മ​​രി​​ച്ചു. വ്യാ​​ഴാ​​ഴ്ച രാ​​ത്രി 8.30ന് ​​കാ​​ണ​​ക്കാ​​രി ജം​​ഗ്ഷ​​നു സ​​മീ​​പ​​മാ​​ണ് സം​​ഭ​​വം. കാ​​ണ​​ക്കാ​​രി പാ​​റ​​പ്പു​​റ​​ത്ത് രാ​​ജു​​വി​​ന്‍റെ മ​​ക​​ൻ ര​​ഞ്ജി​​ത് രാ​​ജു (21) ആ​​ണ് മ​​രി​​ച്ച​​ത്. സ​​ഹ​​യാ​​ത്രി​​ക​​ൻ വ​​ട​​വാ​​തൂ​​ർ ചി​​റ​​ക്ക​​ൽ വീ​​ട്ടി​​ൽ പ്ര​​സാ​​ദി​​ന്‍റെ മ​​ക​​ൻ പ്ര​​വീ​​ണി(18)​​ന് സാ​​ര​​മാ​​യ പ​​രി​​ക്കു​​ണ്ട്.

കാ​​ണ​​ക്കാ​​രി ജം​​ഗ്ഷ​​നു സ​​മീ​​പം നി​​യ​​ന്ത്ര​​ണം വി​​ട്ട ബൈ​​ക്ക് വൈ​​ദ്യു​​തി പോ​​സ്റ്റി​​ൽ ഇ​​ടി​​ച്ചു ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ റോ​​ഡി​​ലേ​​ക്കു തെ​​റി​​ച്ചു​​വീ​​ണ ര​​ഞ്ജി​​ത്തി​​ന്‍റെ ത​​ല​​യ്ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് ഇ​​രു​​വ​​രെ​​യും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ്ര​​തി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ഞ്ജി​​ത്തി​​ന്‍റെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.
കു​​റ​​വി​​ല​​ങ്ങാ​​ട് സെ​​ന്‍റ് മേ​​രീ​​സ് കോ​​ള​​ജി​​ലെ അ​​വ​​സാ​​ന വ​​ർ​​ഷ റേ​​ഡി​​യോ​​ള​​ജി വി​​ദ്യാ​​ർ​​ഥി​​യാ​​ണ് ര​​ഞ്ജി​​ത്. അ​​മ്മ ഗീ​​ത രാ​​ജു ക​​ട്ട​​ച്ചി​​റ കി​​ഴ​​ക്കേ ഒ​​ഴൂ​​ക്കാ​​ലാ​​യി​​ൽ കു​​ടും​​ബാം​​ഗം. സ​​ഹോ​​ദ​​ര​​ൻ: രാ​​ഹു​​ൽ. സം​​സ്കാ​​രം ന​​ട​​ത്തി