ന​ട​വ​ഴി ത​ക​ർ​ത്തെ​ന്നു പ​രാ​തി
Tuesday, May 21, 2024 11:18 PM IST
മാ​ന്നാ​ർ: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഓ​ട സാ​മൂ​ഹ്യവി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ കാ​രാ​ഴ്മ കി​ഴ​ക്ക് പ​തി​യാ​ന്‍റെ തെ​ക്കേ​തി​ൽ ശ്രീ​ന​ന്ദ​ന​യി​ൽ ശാ​ന്ത​മ്മ​യു​ടെ (80) വീ​ട്ടി​ലേ​ക്കു​ള​ള വ​ഴി​യു​ടെ ഭാ​ഗ​ത്ത് നി​ർ​മി​ക്കു​ന്ന ഓ​ട​യാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്. ഇ​തുസം​ബ​സി​ച്ച് മാ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വി​ധ​വ​യാ​യ ശാ​ന്ത​മ്മ​യ്ക്ക് പ്ലാ​മൂ​ട്ടി​ൽ കു​ര്യ​ൻ വ​ർ​ഗീ​സ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഭൂ​മി​യി​ൽ ലൈ​ഫ് പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ മ​ക​ളും അ​ർ​ബു​ദ രോ​ഗി​യും വി​ധ​വ​യു​മാ​യ അ​നു​ജ​യും (60) ഒ​ന്നി​ച്ചാ​ണ് താ​മ​സം.

ഈ ​കു​ടും​ബ​ത്തി​ന് സ​ഞ്ച​രി​ക്കാ​ൻ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ കു​ര്യ​ൻ വ​ർ​ഗീ​സ് ത​ന്‍റെ പാ​ട​ശേ​ഖ​ര​ത്തി​ന് അ​രി​കി​ലാ​യാ​യി ഓ​ട നി​ർ​മി​ച്ച് വ​ഴി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഓ​ട​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞദി​വ​സം മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​രു സം​ഘ​മാ​ളു​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഓ​ട ത​ക​ർ​ത്ത് ക​ല്ലു​ക​ൾ പൊ​ളി​ച്ചുനീ​ക്കി പ​ല​ക​ക​ളും മ​റ്റു​സാ​ധ​ന സാ​മ​ഗ്ര​ഹി​ക​ളെ​ല്ലാം ന​ശി​പ്പി​ച്ചെന്ന് പരാതിയിൽ പറയു ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.