കൃ​ഷിവി​ജ്ഞാ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Friday, May 3, 2024 7:04 AM IST
കു​മ​ര​കം: കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​മാ​യ സു​വ​ർ​ണ സ​മൃ​ദ്ധി 2024ന് ​തു​ട​ക്ക​മാ​യി. ക​വ​ണാ​റ്റി​ൻ​ക​ര​യി​ലെ കോ​ട്ട​യം കൃഷിവിജ്ഞാന​കേ​ന്ദ്ര​ത്തി​ൽ ഒ​രാ​ഴ്ച നീ​ളു​ന്ന പ​രി​പാ​ടി​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ തു​ട​ക്കം കു​റി​ച്ച​ത്. പ​ത്ത​നം​തി​ട്ട കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി. പി. ​റോ​ബ​ർ​ട്ടി​ൽ​നി​ന്നു കോ​ട്ട​യം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര മേ​ധാ​വി ഡോ.​ജി. ജ​യ​ല​ക്ഷ്മി സു​വ​ർ​ണ ജൂ​ബി​ലി ടോ​ർ​ച്ച് സ്വീ​ക​രി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 2014-15ലെ ​മി​ക​ച്ച യു​വ​ക​ർ​ഷ​ക​നു​ള്ള ബ​ഹു​മ​തി ല​ഭി​ച്ച വെ​റൈ​റ്റി ഫാ​ർ​മ​ർ സി.​പി. സു​ജി​ത്ത് മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ സൂ​സ​മ്മ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ.​ജി. ജ​യ​ല​ക്ഷ്മി, ഡോ.​സി.​പി. റോ​ബ​ർ​ട്ട്, ഡോ. ​ബി​നു ജോ​ൺ സാം, ​ന​ബാ​ർ​ഡ് കോ​ട്ട​യം ഡി​ഡി​എം റെ​ജി വ​ർ​ഗീ​സ്, കോ​ട്ട​യം ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ഇ.​എം. അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.