ആ​വേ​ശം നി​റ​ച്ച് യു​ഡി​എ​ഫ്
Thursday, April 25, 2024 6:42 AM IST
വൈ​ക്കം: ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ പ​ര​സ്യ​പ്ര​ച​ര​ണ​ത്തി​ന് സ​മാ​പ​നം കു​റി​ച്ചു വൈ​ക്കം ടൗ​ണി​ൽ യു​ഡി​എ​ഫി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 മു​ത​ൽ ആ​റു​വ​രെ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ണി​ചേ​ർ​ന്ന ശ​ക്തി പ്ര​ക​ട​നം ന​ട​ന്നു.

ചെ​ണ്ട​മേ​ളം, കാ​വ​ടി എ​ന്നി​വ കൊ​ട്ടി​ക്ക​ലാ​ശ​ത്തെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി. വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നു മു​മ്പി​ൽ അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വ​നി​ത​ക​ള​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​പൂ​ർ​വം കൊ​ടി​ക​ൾ പാ​റി​ച്ച് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ മോ​ഹ​ൻ ഡി. ​ബാ​ബു, പോ​ൾ​സ​ൺ ജോ​സ​ഫ്, ബി. ​അ​നി​ൽ​കു​മാ​ർ, പി.​ഡി. ഉ​ണ്ണി, എം.​കെ. ഷി​ബു, പ്രീ​ത രാ​ജേ​ഷ്, അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ, കെ.​കെ. മോ​ഹ​ന​ൻ, സു​ബൈ​ർ പു​ളി​ന്തു​രു​ത്തി, അ​ഖി​ൽ കു​ര്യ​ൻ, സി​ന്ധു സ​ജീ​വ​ൻ, പി.​വി. പ്ര​സാ​ദ്, ജ​യ് ജോ​ൺ, പി.​ടി. സു​ഭാ​ഷ്, സി​റി​ൾ ജോ​സ​ഫ്, ഇ​ട​വ​ട്ടം ജ​യ​കു​മാ​ർ , സോ​ണി സ​ണ്ണി, ടി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ, ബി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, വി​വേ​ക് പ്ലാ​ത്താ​ന​ത്ത്, എം. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.