ലൈസന്‍സിന്റെയും ആർസിയുടെയും അച്ചടി ജില്ലാതലത്തിലാക്കണം
1466825
Tuesday, November 5, 2024 8:49 AM IST
കാഞ്ഞങ്ങാട്: ഡ്രൈവിംഗ് ലൈസന്‍സുകളുടെയും വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകളുടെയും അച്ചടി മോട്ടോര്‍വാഹന വകുപ്പിനു കീഴിൽ ജില്ലാതലത്തിലാക്കണമെന്ന് കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
രാജ് റെസിഡൻസിയിൽ നടന്ന പരിപാടി സംസ്ഥാന ട്രഷറര്‍ മനുരാജ് ഉദ്ഘാടനം ചെയ്തു. എ. സവിത അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ജോയിന്റ് ആര്‍ടിഒ കെ. ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടിഒ കെ.ജി. സന്തോഷ്കുമാര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ. ശ്രീകാന്ത്, സോണല്‍ സെക്രട്ടറി ടി. നിഷാന്ത്, പി. ശോഭ, ജില്ലാ സെക്രട്ടറി അനീഷ് ഫിലിപ്പ്, സൗമ്യ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികൾ: എ. സവിത-പ്രസിഡന്റ്, ഷൈനി വിനോദ്-സെക്രട്ടറി.