ഇടിമിന്നലില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം
1466818
Tuesday, November 5, 2024 8:49 AM IST
പെരിയങ്ങാനം: ഇന്നലെ വൈകുന്നേരമുണ്ടായ കനത്ത മഴയ്ക്കിടെ പെരിയങ്ങാനത്ത് രണ്ട് വീടുകള്‍ക്ക് ഇടിമിന്നലേറ്റു. ഓലക്കര കൃഷ്ണന് നായര്‍, മേപ്പുറത്ത് ഏലിയാമ്മ എന്നിവരുടെ വീടുകള്‍ക്കാണ് മിന്നലേറ്റത്.
രണ്ട് വീടുകളിലും വൈദ്യുത ഉപകരണങ്ങള്‍ക്കും വയറിംഗിനും ചുവരിനും കേടുപാടുകള്‍ സംഭവിച്ചു. കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൃഷ്ണന് നായരുടെ പറമ്പിലെ ഒരു തെങ്ങും പ്ലാവും പൊട്ടിവീണു.
പടന്ന: ഇടിമിന്നലിൽ പടന്ന കൈപ്പാട് മേഖലയിൽ വ്യാപക നാശനഷ്ടം. ഇന്നലെ വൈകുന്നേരം മഴക്കൊപ്പമെത്തിയ ഇടിമിന്നലിൽ എസ്.സി. അഹമ്മദിന്റെ വീട്ടിലെ സീലിംഗ് ഫാനിന്റെ മുകളിലുള്ള കോൺക്രീറ്റ് ഭാഗം ചിതറിതെറിച്ചു. വീട്ടുവളപ്പിലെ തെങ്ങിന് മുകളിൽ ഇടിമിന്നൽ വീണ് കത്തി. വീട്ടിലെ വൈദ്യുത മീറ്റർ പൊട്ടിത്തെറിച്ചു. സ്വിച്ച് ബോർഡും വയറിംഗ് ഉപകരണങ്ങളും കത്തിനശിച്ചു.
പ്രദേശത്തെ പി. ഓമന, എൻ. ഖൈറുന്നീസ, ബി.എസ്. റൈഹാനത്ത് എന്നിവരുടെ വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ കത്തിനശിച്ചു. തൃക്കരിപ്പൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തും മുമ്പേ മഴയിൽ തെങ്ങിലുണ്ടായ തീ അണഞ്ഞു.
കുമ്പള: ഞായറാഴ്ച രാത്രിയുണ്ടായ കനത്ത ഇടിമിന്നലില്‍ കുമ്പള ആരിക്കാടി കുന്നിലെ യു.എം. അബ്ദുള്‍ റഹ്മാന്റെ വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഇടിമിന്നലില്‍ കത്തിനശിച്ചു.
വീടിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു. രാത്രി ഒമ്പതോടെയാണ് സംഭവം. സ്വിച്ച് ബോര്‍ഡുകള്‍, ഫ്രീസര്‍, കുഴല്‍ക്കിണര്‍, മോട്ടോര്‍, ഫാന്‍സി ലൈറ്റുകള്‍ എന്നിവയാണ് കത്തി നശിച്ചത്. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കുമ്പള മൊഗ്രാലിലെ ബീഫാത്തിമയുടെ വീടിന്റെ മോട്ടറും ലൈറ്റും ഫാനും ഉള്‍പ്പെടെയുള്ള ഗൃഹോകരണങ്ങള്‍ ഇടിമിന്നലില്‍ പ്രവര്‍ത്തനരഹിതമായി. വീടിനു പുറത്ത് ടെറസിനോട് ചേര്‍ത്ത് ഇരുമ്പ് ഗോവണി വച്ച ഭാഗത്തെ കോണ്‍ക്രീറ്റും മിന്നലില്‍ തകര്‍ന്നു. പ
ുത്തിഗെ നെക്രപദവിലെ വിജയകുമാറിന്റെ വീടിന് ഇടിമിന്നലേറ്റ് മെയിന്‍ സ്വിച്ച് മീറ്റര്‍, വയറിംഗ് എന്നിവ കത്തിനശിച്ചു. വിജയകുമാറിന്റെ സ്കൂള്‍ വിദ്യാര്‍ഥിനിയായ മകള്‍ ധന്യക്ക് നിസാര പൊള്ളലേറ്റു.