കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ൽ​വേ​യു​ടെ 2024 -25 വ​ർ​ഷ​ത്തെ അം​ബ്രെ​ല്ല പ​ദ്ധ​തി​യി​ലും അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ലും ഉ​ൾ​പ്പെ​ടു​ത്തി കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യാ​യ​താ​യി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി അ​റി​യി​ച്ചു.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ച് തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് 4.17 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്ലാ​റ്റ്ഫോ​മി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് പു​തി​യ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ര​ണ്ട് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും മേ​ൽ​ക്കൂ​ര നി​ർ​മി​ക്കു​ന്ന​തി​ന് അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കും. ആ​റു മീ​റ്റ​ർ വീ​തി​യു​ള്ള പു​തി​യ മേ​ൽ ന​ട​പ്പാ​ലം നി​ർ​മി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ഒ​ന്നാം പ്ലാ​റ്റ്‌​ഫോ​മി​ൽ വെ​ജി​റ്റേ​റി​യ​ൻ, നോ​ൺ വെ​ജി​റ്റേ​റി​യ​ൻ റെ​സ്റ്റോ​റ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ഉ​ട​ൻ ടെ​ൻ​ഡ​ർ വി​ളി​ക്കും.

അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ റി​സ​ർ​വ്ഡ്, അ​ൺ-​റി​സ​ർ​വ്ഡ് ടി​ക്ക​റ്റു​ക​ൾ​ക്കു​ള്ള സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കും. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ്ഥി​രം ആ​ർ​പി​എ​ഫ് ബൂ​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം പ​രി​ഗ​ണി​ക്കും.

വി​വി​ധ ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും മ​റ്റു​ള്ള​വ​യ്ക്ക് പു​തു​താ​യി സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​ഞ്ഞ​ങ്ങാ​ട് - കാ​ണി​യൂ​ർ റെ​യി​ൽ​പാ​ത അ​ട​ക്ക​മു​ള്ള ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ങ്ങ​ളി​ലും അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും എം​പി അ​റി​യി​ച്ചു.