കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​നും കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ര്‍​ന്ന് അ​ഭ്യ​സ്ത​വി​ദ്യ​രാ​യ വീ​ട്ട​മ്മ​മാ​ര്‍​ക്കാ​യി ന​ട​ത്തു​ന്ന നൈ​പു​ണ്യ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൻ​രെ 2024-25 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലെ വ​നി​താ ഘ​ട​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് തൊ​ഴി​ല​ര​ങ്ങ​ത്തേ​ക്ക് - ഷി ​ടേ​ണ്‍ 24 എ​ന്ന പേ​രി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. ആ​റു മാ​സ​മാ​ണ് കോ​ഴ്‌​സ് കാ​ലാ​വ​ധി. കേ​ര​ള സ്റ്റേ​റ്റ് റൂ​ട്രോ​ണി​ക്‌​സി​നു കീ​ഴി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ വേ​ര്‍​ഡ് പ്രോ​സ​സിം​ഗ് ആ​ന്‍​ഡ് ഡാ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ എ​ന്ന കോ​ഴ്‌​സി​ലാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ല​ഭി​ക്കു​ക.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നാ​യി 50 വ​നി​ത​ക​ളെ​യാ​ണ് പ​രി​ശീ​ല​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​മ​ണി​ക​ണ്ഠ​ന്‍ അ​ധ്യ​ക്ഷ​നാ​യി. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​കെ. വി​ജ​യ​ന്‍, കെ. ​സീ​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​കെ. ബാ​ബു​രാ​ജ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍, എ​ഡി​എം​സി സി.​എ​ച്ച്. ഇ​ക്ബാ​ല്‍, കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്‍ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ വി.​എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍, റൂ​ട്രോ​ണി​ക്‌​സ് പ്രോ​ഗ്രാം മാ​നേ​ജ​ര്‍ പി. ​ബി​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.