കാ​സ​ര്‍​ഗോ​ഡ്: സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ല​ട​ക്കം താ​ഴെ​ത​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​വ​ര്‍ നേ​തൃ​സ്ഥാ​ന​ത്ത് എ​ത്തു​ന്നി​ല്ലെ​ന്നും പ്ര​വ​ര്‍​ത്ത​ന​പ​രി​ച​യ​മി​ല്ലാ​ത്ത​വ​രു​ടെ ക​ട​ന്നു​വ​ര​വ് മേ​ഖ​ല​യു​ടെ ഭാ​വി​യെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും മു​ന്‍ സ​ഹ​ക​ര​ണ​മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍.

കേ​ര​ള സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ൽ​കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്‌​ട്രീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തോ​ടൊ​പ്പം സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ് സ​ഹ​കാ​രി​ക​ള്‍​ക്കും നേ​താ​ക്ക​ള്‍​ക്കും വേ​ണ്ട​ത്.

ഒ​രു സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം തു​ട​ങ്ങി​യാ​ല്‍ അ​ത് എ​ങ്ങ​നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്നു, അ​തി​ല്‍​നി​ന്നു പ​ടി​യി​റ​ങ്ങു​മ്പോ​ള്‍ അ​തി​ന്‍റെ ഉ​യ​ര്‍​ച്ച എ​ത്ര​യു​ണ്ട് എ​ന്ന​താ​ണ് ഒ​രു സ​ഹ​കാ​രി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ടെ അ​ള​വു​കോ​ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ സി.​എ​ന്‍. വി​ജ​യ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​പി. ജോ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ പ്ര​സം​ഗി​ച്ചു. എം.​പി. സാ​ജു പ്ര​വ​ര്‍​ത്ത​ന​റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

വി.​കെ. ര​വീ​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും സി.​വി. ത​മ്പാ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ള്‍: എം.​പി.​സാ​ജു(​ചെ​യ​ര്‍​മാ​ന്‍), ഡി.​അ​ബ്ദു​ല്ല ഹാ​ജി, വി​കാ​സ് ച​ക്ര​പാ​ണി(​വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍), സാ​ജു ജ​യിം​സ്(​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), സി.​എ. അ​ജീ​ര്‍, കെ.​സി. ബാ​ല​കൃ​ഷ്ണ​ന്‍(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍), പി. ​ബൈ​ജു(​ട്ര​ഷ​റ​ര്‍).