കാ​സ​ര്‍​ഗോ​ഡ്: ആ​ട് വ​ള​ര്‍​ത്തു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ക​ന​ത്ത സാ​മ്പ​ത്തി​ക​ന​ഷ്ടം വ​രു​ത്തി​വെ​ക്കു​ന്ന ആ​ടു​വ​സ​ന്ത രോ​ഗ​ത്തെ തു​ട​ച്ചു​നീ​ക്കാ​ന്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​തി​രോ​ധ കു​ത്തി​വയ്പ് യ​ജ്ഞം ജി​ല്ല​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ് പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ്ര​ത്യേ​കം സ്‌​ക്വാ​ഡു​ക​ള്‍ രൂ​പി​ക​രി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​ര്‍ അ​ഞ്ച് വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​രു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തു​ന്ന വാ​ക്‌​സി​നേ​ഷ​ന്‍ സ്‌​ക്വാ​ഡ് സൗ​ജ​ന്യ​മാ​യാ​ണ് ആ​ടു​ക​ള്‍​ക്ക് വാ​ക്‌​സി​നു​ക​ള്‍ ന​ല്‍​കു​ന്ന​ത്.

ആ​ടു​ക​ളി​ലെ പ്ലേ​ഗ് എ​ന്ന അ​പ​ര​നാ​മ​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന മാ​ര​ക സാം​ക്ര​മി​ക വൈ​റ​സ് രോ​ഗ​മാ​ണ് ആ​ട് വ​സ​ന്ത. വൈ​റ​സു​ക​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന ഈ ​രോ​ഗം കേ​ര​ള​ത്തി​ല്‍ പ​ല​പ്പോ​ഴും പൊ​ട്ടി​പ്പു​റ​പ്പെ​ടാ​റു​ണ്ട്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള രോ​ഗാ​ഹ​ക​രാ​യ ആ​ടു​ക​ളു​ടെ ഇ​റ​ക്കു​മ​തി​യാ​ണ് കേ​ര​ള​ത്തി​ല്‍ രോ​ഗം വ്യാ​പ​ക​മാ​വു​ന്ന​തി​ന്‍റെ മു​ഖ്യ​കാ​ര​ണം.

ആ​ടു​ക​ള്‍​ക്ക് കൃ​ത്യ​മാ​യി പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ് എ​ടു​ക്കു​ന്ന​തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള വി​മു​ഖ​ത​യും രോ​ഗ​വ്യാ​പ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്നു. ഏ​ത് ഇ​ന​ത്തി​ലും പ്രാ​യ​ത്തി​ലും​പ്പെ​ട്ട ആ​ടു​ക​ളെ​യും രോ​ഗം ബാ​ധി​ക്കു​മെ​ങ്കി​ലും നാ​ല് മാ​സ​ത്തി​നും ര​ണ്ട് വ​യ​സി​നും ഇ​ട​യി​ലു​ള്ള​വ​യി​ലാ​ണ് രോ​ഗ​സാ​ധ്യ​ത​യും മ​ര​ണ​നി​ര​ക്കും കൂ​ടു​ത​ല്‍. ഉ​ണ്ടാ​കു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച ആ​ടു​ക​ള്‍ വി​സ​ര്‍​ജ്യ​ങ്ങ​ളി​ലൂ​ടെ​യും ശ​രീ​ര സ്ര​വ​ങ്ങ​ളി​ലൂ​ടെ​യും രോ​ഗാ​ണു​ക്ക​ളെ ധാ​രാ​ള​മാ​യി പു​റ​ന്ത​ള്ളും. രോ​ഗ​ബാ​ധ​യേ​റ്റ ആ​ടു​ക​ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കും.

വൈ​റ​സ് ബാ​ധ​യേ​റ്റാ​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ അ​തി തീ​വ്ര​മാ​യി പ്ര​ക​ടി​പ്പി​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല മ​ര​ണ​നി​ര​ക്ക് 85 മു​ത​ല്‍ 90 ശ​ത​മാ​നം വ​രെ ഉ​യ​രു​ന്ന​തു​മാ​ണ്. വൈ​റ​സ് രോ​ഗ​മാ​യ​തി​നാ​ല്‍ ചി​കി​ത്സ​ക​ള്‍ അ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​വു​മ​ല്ല.

ആ​ടു​വ​സ​ന്ത പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് പ​രി​പാ​ടി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. വ​രും​വ​ര്‍​ഷ​ങ്ങ​ളി​ലും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കി ര​ണ്ടാ​യി​ര​ത്തി മു​പ്പ​തോ​ടു​കൂ​ടി രോ​ഗ​ത്തെ തു​ട​ച്ചു​നീ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ആ​ടു​ക​ള്‍​ക്ക് നാ​ലു​മാ​സ​മോ അ​തി​ന് മു​ക​ളി​ലോ പ്രാ​യ​മെ​ത്തു​മ്പോ​ള്‍ ആ​ടു​വ​സ​ന്ത ത​ട​യാ​നു​ള്ള വാ​ക്സി​ൻ ന​ല്‍​കാം. ഗ​ര്‍​ഭി​ണി ആ​ടു​ക​ളെ വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാം. ക​ര്‍​ഷ​ക​ര്‍ തൊ​ട്ട​ടു​ത്ത മൃ​ഗാ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ടു​വ​സ​ന്ത​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഈ ​അ​വ​സ​രം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് അ​റി​യി​ച്ചു.