എല്‍പി തലം മുതല്‍ ഹിന്ദിപഠനം അനിവാര്യം
1466397
Monday, November 4, 2024 3:24 AM IST
കാഞ്ഞങ്ങാട്: പൊതുവിദ്യാല്യങ്ങളില് എല്‍പി തലം മുതല്‍ തന്നെ ഹിന്ദി പഠനം ആരംഭിക്കണമെന്ന് ഹിന്ദി അധ്യാപക മഞ്ച് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് മിനി ഹാളില്‍ നടന്ന പരിപാടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എസ്. അഭിലാഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.കെ. ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍വകലാശാല ഹിന്ദി വിഭാഗം തലവന്‍ പ്രഫ. മനു, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.എന്‍. ജിസി, സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി കെ. ഷൈനി, ടി.എം.വി. മുരളീധരന്, കെ. സജിത് ബാബു, കെ. സുരേഷ്, കമലാക്ഷി, കെ. ശോഭാറാണി, ഡോ.ജി.കെ. ഗിരീഷ്, പി. ഹരിനാരായണന്, എ. വിദ്യ, പി. അശ്വതി, സെക്രട്ടറി ഗീത തെരുവത്ത് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ. സജിത് ബാബു (പ്രസിഡന്റ്), ടൈറ്റസ് വി. തോമസ് (സെക്രട്ടറി), പി. ഹരിനാരായണന് (ട്രഷറര്‍).