ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലനം നൽകി
1497529
Wednesday, January 22, 2025 7:57 AM IST
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശലഭം ബഡ്സ് സ്കൂളിലെ കുട്ടികളുടെ അമ്മമാർക്കുള്ള തൊഴിൽ പരിശീലനം നൽകി. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് ലൈബ്രറിഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. 70 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ തയ്യിൽ പരിശീലനം, ഫാഷൻ ഡിസൈനിംഗ്, ഡ്രൈക്ലിനിംഗ് തുടങ്ങിയ മേഖലയിലാണ് വിദഗ്ധ പരിശീലനം ലഭ്യമാക്കും.
ചടങ്ങിൽ വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ടോമി ജോസഫ്, ആയിഷ ഇബ്രാഹിം, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിഷ്ണു രാജ്, ശലഭം ബഡ്സ് സ്കൂൾ മുഖ്യാധ്യാപിക ബിൻസി എന്നിവർ പ്രസംഗിച്ചു.