വികസന സെമിനാർ നടത്തി
1497512
Wednesday, January 22, 2025 7:57 AM IST
ചപ്പാരപ്പടവ്: പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി 2025-2026 വാർഷിക പദ്ധതികൾ തയാറാക്കുന്നതുമായി ബന്ധപ്പെട്ട വികസന സെമിനാർ ചപ്പാരപ്പടവ് വ്യാപാരഭവനിൽ ചേർന്നു. ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം. മൈമൂനത്ത്, ഫസീല ഷംസീർ, തങ്കമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. ഉനൈസ്, ഷീജ കൈപ്രത്ത്, അംഗങ്ങളായ കെ.വി. രാഘവൻ, ജോസഫ് ഉഴുന്നുപാറ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ജെ. മാത്യു, സെക്രട്ടറി സി.കെ. ശ്രീകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഒ.പി. ഇബ്രാഹിംകുട്ടി, ടി. പ്രഭാകരൻ, പി.പി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും ശുചിത്വ-മാലിന്യ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള വികസന കരട് പദ്ധതി രേഖ അവതരണവും ചർച്ചയും നടന്നു.