വാറ്റുപകരണങ്ങൾ നശിപ്പിച്ചതിന് യുവാവിനെ മർദിച്ചതായി പരാതി
1497519
Wednesday, January 22, 2025 7:57 AM IST
ഇരിക്കൂർ: വാറ്റുചാരായം നിർമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാറ്റുപകരണങ്ങളും മറ്റഉ സാധനങ്ങളും നശിപ്പിച്ച വിരോധത്തിൽ യുവാവിനെ മർദിച്ചതായി പരാതി. കല്യാട് ബ്ലാത്തൂർ സ്വദേശി എം.ഷാജുവിന്റെ പരാതിയിൽ ബ്ലാത്തൂരിലെ സുഭാഷിനെതിരെയാണ് പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ പത്തൊമ്പതിന് വൈകുന്നേരം അഞ്ചിന് ബ്ലാത്തൂർ കലിയാർക്കണ്ടിമുത്തപ്പൻ മടപ്പുരക്ക് സമീപം വച്ച് പരാതിക്കാരനെ തടഞ്ഞു നിർത്തി മുഖത്ത് അടിക്കുകയും സിമന്റ് കട്ട കൊമ്ട് തലക്കടിച്ച ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.