മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
1497514
Wednesday, January 22, 2025 7:57 AM IST
രയറോം: രയറോം ഗവ. ഹൈസ്കൂളിലെ എസ്എസ്എൽസി വിദ്യാർഥികൾക്കായി പരീക്ഷയെ എങ്ങിനെ അഭിമുഖീകരിക്കാം എന്ന വിഷയത്തിൽ മോട്ടിവേഷന്‍ ക്ലാസ് നടത്തി.
പിടിഎ പ്രസിഡന്റ് എം.എ. ജാബിർ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക പി. ഷൈമ അധ്യക്ഷത വഹിച്ചു. അധ്യാപക അവാർഡ് ജേതാവും പരിശീലകനുമായ സി.എൽ.ആന്റോ ക്ലാസ് നയിച്ചു.
ജിജി കുര്യാക്കോസ്, അർച്ചന കെ. അശോകൻ, എം.എ. അഭിനവ്, വി.എസ്. അതുൽ, മുഹമ്മദ് സിയാദ്, ഹാജിറ ബീബി എന്നിവർ പ്രസംഗിച്ചു.