വിദേശ മരങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കണം: കെഎസ്ടിഎംഎ
1497520
Wednesday, January 22, 2025 7:57 AM IST
തളിപ്പറമ്പ്: വിദേശ മരങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കണമെന്ന് കെഎസ്ടിഎംഎ തളിപ്പറമ്പ് മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മരം ഇറക്കുമതി മൂലം നാടൻ മരങ്ങൾക്ക് ആവശ്യക്കാർ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിൽ മര വ്യാപാരത്തെ ആശ്രയിച്ചു കഴിയുന്ന നിരവധിയാളുകൾകളെ ഇത് പ്രയാസത്തിലാക്കുന്നതായും യോഗം വിലയിരുത്തി.
തളിപ്പറമ്പ നായനാർ മെമ്മോറിയൽ ഹാളിൽ സംസ്ഥാന പ്രസിഡന്റ് വക്കച്ചൻ പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. ജബ്ബാർ മാവിച്ചേരി അധ്യക്ഷത വഹിച്ചു. വി. റാസിഖ്, സി.എച്ച് മുനീർ, പി.കെ പവിത്രൻ, പി.വി സതീഷ്കുമാർ ,സി.എച്ച് ഹാരിസ്, എ.ചന്ദ്രബാബു, സലാം മുയ്യം എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എ. ചന്ദ്രബാബു -പ്രസിഡന്റ്, വൈസ് പ്രസിഡന്റ് -മഹമൂദ് മുയ്യം, ബിജു കയ്യം ജനറൽ സെക്രട്ടറി-സലാം മുയ്യം, ജോയിന്റ് സെക്രട്ടറിമാർ- മജീദ്, റഷീദ് മാവിച്ചേരി, ട്രഷറർ- ജബ്ബാർ മാവിച്ചേരി എന്നിവരടങ്ങുന്ന പതിനേഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.