പ്രഭാത സവാരിക്കിറങ്ങിയയാൾ വാഹനമിടിച്ച് മരിച്ചു
1497208
Tuesday, January 21, 2025 10:11 PM IST
പഴയങ്ങാടി: പഴയങ്ങാടി-പിലാത്തറ കെഎസ്ടിപി റോഡിൽ മണ്ടൂരിൽ പ്രഭാത സവാരിക്കിറങ്ങിയയാൾ വാഹനമിടിച്ച് യുവാവ് മരിച്ചു. മണ്ടൂർ ഭാസ്കരൻ പീടികയ്ക്ക് എതിർവശമുള്ള അവിഞ്ഞിയിൽ കോളനിയിലെ കല്ലേൻ രാമചന്ദ്രനാണ് (48) മരിച്ചത്.
ഇന്നലെ പുലർച്ചെ 5.45 ഓടെയാണ് സംഭവം. പ്രഭാത സവാരിക്കിടെ മണ്ടൂരിലെ പള്ളിക്ക് സമീപമുള്ള കടയിൽ നിന്ന് ചായ കുടിച്ച് റോഡിലേക്ക് ഇറങ്ങവെ പിലാത്തറ ഭാഗത്തേക്ക് അമിത വേഗത്തിൽ എത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ഗോപാലൻ, പരേതനായ വേണു.
ഇടിച്ച വാഹനം നിർത്താതെ പോയെങ്കിലും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ അപകടം നടന്ന സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ അകലെയുള്ള ചുമടുതാങ്ങിയിൽ ഒരു പറന്പിൽ കയറ്റിയിട്ട നിലയിൽ വാഹനം കണ്ടെത്തി. ഡ്രൈവർ തൃശൂർ സ്വദേശി വിനുവിനെയും ബൊലോറ പിക്കപ്പ് ജീപ്പും പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു.