‘ദന്തഗോപുരത്തിലിരുന്ന് എഴുതുന്നത് മാത്രമല്ല സാഹിത്യം’
1497515
Wednesday, January 22, 2025 7:57 AM IST
ശ്രീകണ്ഠപുരം: ദന്തഗോപുരത്തിലിരുന്ന് ചുറ്റും വേദനിക്കുന്ന മനുഷ്യരെ കാണാതെ എഴുതുന്നത് മാത്രമല്ല സാഹിത്യമെന്നും പാവപ്പെട്ട മനുഷ്യരുടെ ജീവിതം പറയുന്നതും സാഹിത്യമാണെന്ന് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്. സാഹിത്യ തീരത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം പുഴയോരത്ത് നടന്ന 'അല്ലോഹലൻ' എന്ന നോവൽ ചർച്ചയിൽ വായനക്കാരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ ഷിനോജ് കെ.ആചാരി അധ്യക്ഷത വഹിച്ചു.
ചരിത്രകാരൻ കെ.വി.ബാബു നോവൽ അവതരണം നടത്തി. അംബികാസുതൻ മാങ്ങാടിന്റെ എഴുത്തിന്റെ അമ്പത് വർഷം എന്ന വിഷയം അജിത്ത് കൂവോട് അവതരിപ്പിച്ചു. സാഹിത്യതീരം തയാറാക്കിയ എം.ടി. വാസുദേവൻ നായരുടെ ഓർമ പതിപ്പിന്റെയും കൽഹാരം എന്ന കഥാസമാഹാരത്തിന്റെയും പ്രകാശനം അംബികാസുതൻ മാങ്ങാട് നിർവഹിച്ചു.