പെരുന്പടവ് സെന്റ് ജോസഫ്സ് തീർഥാടന പള്ളി തിരുനാൾ 24 മുതൽ
1496978
Tuesday, January 21, 2025 1:03 AM IST
പെരുമ്പടവ്: പെരുമ്പടവ് വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥാടന പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധൻ യൗസേപ്പിതാവിന്റെയും വിശുദ്ധൻ സെബസ്ത്യാനോസിന്റെയും തിരുനാൾ 24 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കും. 24ന് മാതൃദിനത്തിൽ വൈകുന്നേരം നാലിന് ഇടവക വികാരി ഫാ. ജോർജ് തൈക്കുന്നുംപുറം കൊടിയേറ്റും. 4.15ന് ജപമാല, പ്രസിദേന്തി വാഴ്ച. 4.45ന് അസിസ്റ്റന്റ് വികാരി ഫാ. മാത്യു ചെംബ്ലായിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. 25 മുതൽ മുതൽ 31 വരെ പിതൃദിനം, യുവജന ദിനം, രോഗീ ദിനം, സമർപ്പിത ദിനം, കർഷകദിനം, കുട്ടികളുടെ ദിനം, മരിച്ചവരുടെ ഓർമ്മദിനങ്ങളിൽ വൈകുന്നേരം നാലിന് ജപമാല,പ്രസുദേന്തി വാഴ്ച.
വിവിധ ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് ഫാ.ബിനു പയ്യമ്പള്ളി, ഫാ.ബിനു കിഴക്കേക്കരയിൽ, ഫാ. ജോജി കിഴക്കരക്കാട്ട്, ഫാ. റോബിൻ പരിയാനിക്കൽ, ഫാ. ഫ്രാൻസിസ് പാലമൂട്ടിൽ, റവ.ഡോ. മാണി മേൽവെട്ടം, ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ എന്നിവർ കാർമികത്വം വഹിക്കും. 26ന് രാവിലെ ആറിന് പമാല. 6.30ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. മാത്യു ചെംബ്ലായിലും രാവിലെ എട്ടിന് ഫാ. ജോർജ് തൈക്കുന്നുംപുറവും കാർമികത്വം വഹിക്കും. 30ന് വൈകുന്നേരം 6.30ന് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷം തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപാടവിൽ ഉദ്ഘാടനം ചെയ്യും. റവ.ഡോ. മാണി മേൽവെട്ടം മുഖ്യാതിഥിയാകും.
31ന് വൈകുന്നേരം ആറിന് സെമിത്തേരി സന്ദർശനം. 6.30ന് സൺഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും വാർഷിക ആഘോഷം. ഫെബ്രുവരി ഒന്നിന് വൈകുന്നേരം നാലിന് നടക്കുന്ന ആഘോഷമായ റാസ കുർബാനയ്ക്ക് ഫാ. മാത്യു കുന്നേൽ കാർമികത്വം വഹിക്കും. 6.30ന് വിശ്വാസപ്രഘോഷണ പ്രദക്ഷിണം. റവ.ഡോ. ജേക്കബ് വെണ്ണായിപള്ളിയിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശിർവാദം. രാത്രി 8.30ന് വാദ്യമേളങ്ങൾ, തുടർന്ന് നാടകം.
സമാപന ദിനമായ രണ്ടിന് രാവിലെ ആറിന് വിശുദ്ധ കുർബാന. 9.30ന് തിരുനാൾ കുർബാന, വചന സന്ദേശം, എന്നിവയ്ക്ക് മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, സമാപന ആശിർവാദം, സ്നേഹവിരുന്ന്.