ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യി ക​രാ​ർ ക​ന്പ​നി വാ​ട​ക​യ്ക്കെ​ടു​ത്ത് എ​ത്തി​ച്ച ക്രെ​യി​ൻ രാ​ത്രി​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ക്രെ​യി​ൻ ഉ​ട​മ​യും സ​ഹാ​യി​യും റി​മാ​ൻ​ഡി​ൽ. ഇ​ന്ന​ലെ കോ​ട്ട​യം രാ​മ​പു​ര​ത്ത് വ​ച്ച് ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ക്രെ​യി​ൻ ഉ​ട​മ പൊ​ൻ​കു​ന്നം സ്വ​ദേ​ശി ബി​ബി​ൻ മാ​ർ​ട്ടി​ൻ (24), സ​ഹാ​യി മാ​ർ​ട്ടി​ൻ ജോ​സ​ഫ് (24) എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​ന്പ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​ന്പ​നി ഇ​ക്ക​ഴി​ഞ്ഞ 18 വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക്രെ​യി​ൻ 19ന് ​രാ​വി​ലെ​യാ​ണ് കാ​ണാ​താ​യ​ത്. സൈ​റ്റ് എ​ൻ​ജി​നി​യ​ർ സൂ​ര​ജ് സു​രേ​ഷ് ക്രെ​യി​ൻ കാ​ണാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മോ​ഷ​ണം പോ​യ​താ​യി കാ​ണി​ച്ച് ത​ളി​പ്പ​റ​ന്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് രാ​മ​പു​രം പോ​ലീ​സ് ക്രെ​യി​ൻ ക​ണ്ടെ​ത്തു​ന്ന​തും ര​ണ്ടു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തും.

ബി​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്രെ​യി​ൻ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​ന്പ​നി വാ​ട​ക​യ​ക്കെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ തു​ട​ർ​ന്ന് അ​പ​ക​ട​ത്തി​ൽ പെ​ട്ടി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ക്രെ​യി​ൻ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.