ഉ​ളി​ക്ക​ൽ: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ വ​യ​ത്തൂ​ർ കാ​ലി​യാ​ർ ക്ഷേ​ത്ര ഊ​ട്ട് ഉ​ത്സ​വ​ത്തി​ന്‍റെ വ​ലി​യ​ത്താ​ഴ​ത്തി നു​ള്ള അ​രി അ​ള​വ് ഇ​ന്ന് ന​ട​ക്കും. കു​ട​കി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ പു​ഗേ​ര​മ​ന​യി​ൽ നി​ന്നും ഇ​ന്ന​ലെ കാ​ള​പു​റ​ത്തു കൊ​ണ്ടു​വ​ന്ന അ​രി​യാ​ണ് ക്ഷേ​ത്ര ആ​ചാ​ര പ്ര​കാ​രം വ​ലി​യ തി​രു​വ​ത്താ​ഴ​ത്തി​ന് അ​ള​ക്കു ന്ന​ത്. ഇ​തോ​ടെ കു​ട​ക​രും - മ​ല​യാ​ളി​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന വ​യ​ത്തൂ​ർ ഊ​ട്ടി​ന് തു​ട​ക്ക​മാ​യി.

ഇ​തോ​ടെ കു​ട​ക് ത​ക്ക​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട​ൽ കു​ട​ക് ഭ​ക്ത​ർ എ​ത്തും. രാ​വി​ലെ കു​ട​ക് പു​ഗേ​ര​മ​ന​ക്കാ​രു​ടെ (പേ​റ​ള​വ് ) അ​രി അ​ള​വ്. വൈ​കു​ന്നേ​രം താ​യ​മ്പ​ക, കു​ട​ക​രു​ടെ പാ​ട്ട്, വ​ലി​യ തി​രു​വ​ത്താ​ഴ​ത്തി​ന് അ​രി അ​ള​വ് വൈ​കു​ന്നേ​രം, ഏ​ഴി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം ക​ർ​ണാ​ട​ക ദേ​വ​സ്വം മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡി, കു​ട​ക് എം​എ​ൽ​എ എ.​എ​സ്. പൊ​ന്ന​ണ്ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. രാ​ത്രി 8.30 ന് ​ഗാ​ന​മേ​ള.