ഇരിട്ടി: വ്യാപാരിയായ പടിയൂരിലെ എറണാകുന്നേൻ സദാനന്ദനെ ഒരു സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരികൾ ഇന്നല കടകൾ അടച്ച് ഹർത്താൽ ആചരിച്ചു. വൈകുന്നേരം പടിയൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് എ. സുധാകാരൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസ് താമരശേരിയിൽ അധ്യക്ഷത വഹിച്ചു. കെ.എം. ഷാജി, പി.സി. രാമചന്ദ്രൻ, കെ.പി. ബാബു, കൃഷ്ണൻകുട്ടി, കെ.എം. സണ്ണി എന്നിവർ പ്രസംഗിച്ചു.