പ​മ്പ് ഹൗ​സി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ
Monday, June 24, 2024 6:49 AM IST
കൊ​ട്ടാ​ര​ക്ക​ര: നെ​ടു​മ​ൺ​കാ​വ് ക​ൽ​ച്ചി​റ റോ ​വാ​ട്ട​ർ പ​മ്പ് ഹൗ​സി​ന് സ​മീ​പ​ത്താ​യി സൂ​ക്ഷി​ച്ചി​രു​ന്ന 65,000 രൂ​പ വി​ല​വ​രു​ന്ന വി​ല​പി​ടി​ച്ച​തും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച പ്ര​തി​ക​ളെ എ​ഴു​കോ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ണ്ണ​ന​ല്ലൂ​ർ ക​മ​ല സ​ദ​ന​ത്തി​ൽ അ​പ്പു​സ് എ​ന്ന് വി​ളി​ക്കു​ന്ന സു​ഭാ​ഷ് ച​ന്ദ്ര​ൻ (26), നെ​ടു​മ്പ​ന സ്നേ​ഹാ​ല​യ​ത്തി​ൽ സോ​ഹ​ൻ സു​നി​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കഴിഞ്ഞ 21 ന് ഉ​ച്ച​ക്കാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻഡു ചെ​യ്തു.

എ​ഴു​കോ​ൺ എ​സ്എ​ച്ച്ഒ വി​ജ​യ​കു​മാ​ർ റ്റി, ​എ​സ്.​ഐ ഇ​ൻ​സ​മാം, സിപിഒമാ​രാ​യ കി​ര​ൺ, രാ​ഹു​ൽ, അ​ന​ന്ദു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.