ശി​വപാ​ര്‍​വ​തി ക്ഷേ​ത്ര​ത്തി​ലെ മ​ഹാ​ശി​വ​ലിം​ഗ​ത്തി​ന് അം​ഗീ​കാ​രം
Monday, June 24, 2024 6:40 AM IST
പാ​റ​ശാ​ല: ലോ​ക റെ​ക്കോ​ര്‍​ഡു​ക​ളി​ല്‍ ഇ​ടം നേ​ടി​യ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ശി​വ​ലിം​ഗം സ്ഥി​തി ചെ​യു​ന്ന ദ​ക്ഷി​ണ കൈ​ലാ​സം മ​ഹേ​ശ്വ​രം ശ്രീ ​ശി​വ പാ​ര്‍​വ​തി ക്ഷേ​ത്ര​ത്തി ലെ ​മ​ഹാ​ശി​വ​ലിം​ഗ​ത്തി​ന് വീ​ണ്ടും അം​ഗീ​കാ​രം .

ഗ്ലോ​ബ​ല്‍ റെ​ക്കോ​ര്‍​ഡ്‌​സ് ആ​ൻ​ഡ് റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍​ന്‍റെ നാ​ഷ​ണ​ല്‍ റെ​ക്കോ​ര്‍​ഡ്‌​സ് എ​ന്ന അം​ഗീ​കാ​രം ആ​ണ് ല​ഭി​ച്ച​ത് . സം​ഘ​ട​ന​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷ​മാ​ണ് അം​ഗീ​കാ​രം ന​ല​കി​യ​ത് .

അം​ഗീ​കാ​ര സ​ര്‍​ട്ടി​ഫി​ക്ക​റ്റ്ഛ​ത്തീ​സ്ഗ​ഡ് റ​വ​ന്യു വ​കു​പ്പ് മ​ന്ത്രി ട​ങ്ക് റാം ​വ​ര്‍​മ ക്ഷേ​ത്ര മ​ഠാ​ധി​പ​തി സ്വാ​മി മ​ഹേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി​യ്ക്ക് കൈ​മാ​റി . ച​ട​ങ്ങി​ല്‍ ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി കു​മാ​ര്‍ മ​ഹേ​ശ്വ​രം പ​ങ്കെ​ടു​ത്തു .