ത്രേ​സ്യാ​പു​രം നി​ത്യ​സ​ഹാ​യമാ​താ​ ദേ​വാ​ല​യ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Monday, June 24, 2024 6:40 AM IST
നി​ല​മാ​മൂ​ട്: ത്രേ​സ്യാ​പു​രം നി​ത്യ​സ​ഹാ​യ മാ​താ​ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക​തി​രു​നാ​ളി​നു ഇ​ട​വ​ക വി​കാ​രി ഫാ. ​സു​ജി​ൻ കൊ​ടി​യേ​റ്റ് ന​ട​ത്തി. ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​നം 26നും ​തി​രു​നാ​ൾ സ​മാ​പ​നം 30നും ​ന​ട​ക്കും.

ഇ​ന്നു മു​ത​ൽ 30 വ​രെ വൈ​കു​ന്നേ​രം നാ​ലി​നു ബൈ​ബി​ൾ പാ​രാ​യ​ണം, ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, വൈ​കു​ന്നേ​രം 6.30ന് ​ഫാ. ജോ​യി മ​ത്യാ​സും സം​ഘ​വും ന​യി​ക്കു​ന്ന ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​നം 26 സ​മാ​പി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.45ന് ​ദി​വ്യ​ബ​ലി. 27ന് 5.45​ന് ഫാ. ​ര​തീ​ഷ് മാ​ർ​ക്കോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ഫാ. ​ജോ​സ​ഫ് രാ​ജേ​ഷി​ന്‍റെ വ​ച​ന പ്ര​ഘോ​ഷ​ണ​വും.

28ന് ​വൈ​കു​ന്നേ​രം 5.45ന് ​ഫാ. ജോ​ണ്‍​പോ​ണ്‍ കു​രി​ശി​ങ്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ഫാ. ​എ.​എ​സ്. പോ​ളി​ന്‍റെ വ​ച​ന പ്ര​ഘോ​ഷ​ണ​വും. 29ന് ​വൈ​കു​ന്നേ​രം 5.45ന് ​ഫാ. എം.​എ​സ്. സെ​ബാ​സ്റ്റ്യ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ഫാ. ​ജി​പി​ൻ ദാ​സ് ക്രി​സ്തു​ദാ​സി​ന്‍റെ വ​ച​ന പ്ര​ഘോ​ഷ​ണ​വും.

തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ൽ തു​ട​ങ്ങി ക​ണ്ടം​ചി​റ-​എ​ള്ളു​വി​ള വ​രെ. 30ന് ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ സ​മാ​പ​ന ദി​വ്യ​ബ​ലി​യി​ൽ റ​വ. ഫാ. ​ജോ​സ​ഫ് അ​നി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും. ഫാ. ​ബി​നു വ​ർ​ഗീ​സി​ന്‍റെ വ​ച​ന​പ്ര​ഘോ​ഷ​ണ​വും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.