ന​ഗ​ര​ത്തി​ലെ അ​തി​പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ജാ​ഥ​ക​ളും ആ​ഘോ​ഷ​ങ്ങ​ളും നി​യ​ന്ത്രി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, June 23, 2024 6:18 AM IST
തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ അ​തി​പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ജാ​ഥ​ക​ളും ന​ട​ത്തു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ൽ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യ​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​ക്റ്റിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ . ​ബൈ​ജൂ​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​ധാ​ന റോ​ഡു​ക​ൾ കൈ​യ്യ​ട​ക്കി ന​ട​ത്തു​ന്ന ജാ​ഥ​ക​ളും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും വാ​ഹ​ന​യാ​ത്ര​ക്കാ​രെ വ​ല​യ്ക്കാ​റു​ണ്ടെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ൽ കാ​ത്തു നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​ക്കു​ന്ന​ത്.

23 ന് ​അ​ന്ത​ർ​ദേ​ശീ​യ ഒ​ളി​മ്പി​ക് ദി​ന​ത്തി​ൽ ന​ട​ന്ന കൂ​ട്ട​യോ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​വ​ടി​യാ​ർ വെ​ള്ള​യ​മ്പ​ലം റോ​ഡി​ലു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സ്‌​സ​ത്തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. കൂ​ട്ട​യോ​ട്ട​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു.

എ​ന്നാ​ൽ ഗ​താ​ഗ​ത ത​ട​സ​ത്തെ കു​റി​ച്ച് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​റു​ണ്ടെ​ന്നും ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​റു​ണ്ടെ​ന്നും ട്രാ​ഫി​ക് നോ​ർ​ത്ത് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ക​വ​ടി​യാ​ർ സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ പ​ണ്ടാ​ല സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.