കൊച്ചിയിൽ ബോട്ട് നിർമാണയൂണിറ്റ്; നിക്ഷേപം 300 കോടി
Sunday, February 23, 2025 1:00 AM IST
കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ ആർട്സൺ ഗ്രൂപ്പും പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സുമായി സഹകരിച്ച് കൊച്ചിയിൽ ബോട്ട് നിർമാണ യൂണിറ്റ് സ്ഥാപിക്കും. 300 കോടിയുടെ പദ്ധതിക്കാണു ആഗോള നിക്ഷേപക ഉച്ചകോടിയിൽ താത്പര്യപത്രം ഒപ്പിട്ടത്.
പദ്ധതിയുടെ ഭാഗമായി 100 ടണിൽ താഴെയുള്ള ബോട്ട് നിർമാണ യൂണിറ്റാണ് ആരംഭിക്കുന്നത്.കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ മലബാർ സിമന്റ്സ് ലീസിനെടുത്തിരിക്കുന്ന ഏഴേക്കർ സ്ഥലത്താണു ബോട്ട് നിർമാണ യൂണിറ്റ് ആരംഭിക്കുന്നത്. ആറുമാസത്തിനുള്ളിൽ നിർമാണം തുടങ്ങും.