കൊച്ചിയിൽ 5000 കോടിയുടെ ഹില്‍ടോപ് സിറ്റി പദ്ധതി
Sunday, February 23, 2025 1:00 AM IST
കൊച്ചി: നിർദിഷ്ട ഗിഫ്റ്റി സിറ്റിക്കായി സർക്കാർ കണ്ടെത്തിയ അങ്കമാലി അയ്യമ്പുഴയിൽ 5000 കോടി മുതൽമുടക്കിൽ ഹില്‍ടോപ് സിറ്റി നിർമിക്കുന്നു. മഹാരാഷ്ട്രയില്‍നിന്നുള്ള മൊണാര്‍ക് ഗ്രൂപ്പ് പ്രതിനിധികളാണ് ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ പ്രഖ്യാപിച്ചത്.
പദ്ധതിക്ക് സംസ്ഥാനസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്നും അധികം വൈകാതെ നിര്‍മാണം തുടങ്ങാമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മൊണാര്‍ക് ഗ്രൂപ്പ് ഡയറക്ടര്‍ സുനില്‍ കോക്രെ വ്യക്തമാക്കി.
ചണ്ഡീഗഡിലും പൂനെയിലുമായി 13 ടൗണ്‍ഷിപ്പുകള്‍ മൊണാര്‍ക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട്. കേരളത്തിലെ പദ്ധതിക്കായി വേണ്ടത് 400 ഏക്കറാണ്.
പ്രമുഖ വ്യവസായികളായ എൻ.പി. ആന്റണി, തങ്കച്ചൻ തോട്ടത്തിൽ എന്നിവരാണ് സംരംഭകരെ കേരളത്തിലേക്ക് കൊണ്ടുവന്നത്. പദ്ധതിയുടെ താത്പര്യപത്രം ഇരുവരും ചേർന്ന് മന്ത്രി പി. രാജീവിനു കൈമാറി.