സെന്റർ ഫോർ സീനിയർ ലിവിംഗുമായി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ
Saturday, February 22, 2025 10:39 PM IST
തൃശൂർ: പ്രായമായവർക്കു മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന സെന്റർ ഫോർ സീനിയർ ലിവിംഗ് എന്ന സംരംഭവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. സെന്ററിന്റെ ശിലാസ്ഥാപനം തൃശൂർ പുത്തൂരിൽ നാളെ രാവിലെ 10.30ന് നിർവഹിക്കപ്പെടും.
സെന്ററിൽ പാലിയേറ്റീവ് കെയർ ക്ലിനിക്, ഡയാലിസിസ് യൂണിറ്റ് എന്നിവ സജ്ജമാക്കും. അർഹരായവർക്കു സേവനങ്ങൾ സൗജന്യമായിരിക്കും. 82 മുറികളിലായി 225 കിടക്കകളോടുകൂടിയ സൗകര്യമാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ സെന്ററിൽ ഒരുക്കുന്നത്.