നിര്‍മിത ബുദ്ധിയുടെ വെല്ലുവിളികള്‍ നേരിടാനാകണം: കസ്റ്റംസ് കമ്മീഷണര്‍
Thursday, February 20, 2025 11:06 PM IST
കൊച്ചി: കെഎംഎ മാനേജ്മെന്റ് വാരാഘോഷത്തിന്റെ ഭാഗമായി ലീഡര്‍ ഇന്‍സൈറ്റ് സെഷനില്‍ ആധുനിക മാനേജ്മെന്റ് എന്ന വിഷയത്തില്‍ കൊച്ചിന് കസ്റ്റംസ് കമ്മീഷണര്‍ ഗുരുകരന്‍ സിംഗ് ബയ്ന് പ്രഭാഷണം നടത്തി.
നിര്‍മിത ബുദ്ധിയുടെ വെല്ലുവിളികളാണ് ഇപ്പോള്‍ മുമ്പിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാപന ഉടമയായാലും മാനേജരായും സോഫ്റ്റ് സ്കില്ലുകള്‍ ഉണ്ടായിരിക്കുകയെന്നത് വലിയ നേട്ടമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. സി.എസ്. കര്‍ത്ത സ്വാഗതവും കെ.എന്‍. ശാസ്ത്രി നന്ദിയും പറഞ്ഞു.