ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ദേശീയ സമ്മേളനം
Thursday, February 20, 2025 2:20 AM IST
തൃശൂർ: ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ദേശീയസമ്മേളനം ഹയാത്ത് റിജൻസിയിൽ നടന്നു. ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ പങ്കാളിത്തത്തോടെ നടന്ന സമ്മേളനം കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്തു. ഐബിഎഫ് ദേശീയ പ്രസിഡന്റ് പി.എം. ശങ്കരൻ അധ്യക്ഷത വഹിച്ചു.
കാർഗിൽ ഇന്ത്യ ലിമിറ്റഡ് ചെയർമാൻ സൈമണ്‍ ജോർജ് മുഖ്യാതിഥിയായി. ഐബിഎഫ് വൈസ് പ്രസിഡന്റ് ഗൗരവ് ധിൻഗ്ര, കർണാടക ബേക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുഹാസ് ഉപാധ്, ബേക്ക് പ്രസിഡന്റ് കിരണ്‍ എസ്. പാലയ്ക്കൽ, കെ.ആർ. ബൽരാജ്, വിക്രം ദിവാകർ, പി.പി. സുബ്രഹ്മണ്യം, ശൈലേഷ് ഖുർആൻ, ശൗക്കത്തലി, മുഹമ്മദ് ഫൗസീർ, ബിജു പ്രേംശങ്കർ, സി.പി. പ്രേമരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
ബേക്ക് സംഘടനയുടെ സ്രഷ്ടാക്കളായ പി.എം. ശങ്കരൻ, എ.കെ. വിശ്വനാഥൻ, കെ.ആർ. ബാലൻ, എം.പി. രമേഷ്, സി.പി. പ്രേംരാജ്, കുഞ്ഞന്പു എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ വിഷയങ്ങളിൽ ക്ലാസുകളും ഉണ്ടായിരുന്നു.