ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ദേശീയ സമ്മേളനം ഇന്ന്
Tuesday, February 18, 2025 11:39 PM IST
തൃശൂർ: ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ദേശീയസമ്മേളനം കാർഗിൽ നാറ്റ്കോണ്‍ 2025 ഇന്നു രാവിലെ പത്തിന് ഹയാത്ത് റീജൻസിയിൽ നടക്കും. കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്യും.
രാവിലെ 11.30 ന് ബേക്കിംഗിലെ പുതിയ ട്രെൻഡുകളെക്കുറിച്ചുള്ള പഠനക്ലാസുകൾ, ഉച്ചകഴിഞ്ഞു രണ്ടിന് സംഘടനാസ്ഥാപകരുമായുള്ള സംവാദ സെഷൻ, സംരംഭകത്വപരിശീലന പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ ബേക്കറി അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡന്റ് കിരണ്‍ എസ്. പാലയ്ക്കൽ, സംസ്ഥാനസെക്രട്ടറി എം.വി. നവീൻ, ജില്ലാ പ്രസിഡന്റ് ബാബു മുഹമദ്, ജനറൽ സെക്രട്ടറി ജെൻസണ് ജെ. ആളൂർ, ഓർഗനൈസിംഗ് സെക്രട്ടറി ജിതോഷ് ജോണ്‍ എന്നിവർ പങ്കെടുത്തു.