അര്ബിയത് പ്രെസ്റ്റീജ് പെര്‍ഫ്യൂം വിപണിയില്‍
Saturday, February 22, 2025 10:39 PM IST
കൊച്ചി: ദുബായിലെ മുൻനിര പെര്‍ഫ്യൂം ബ്രാന്‍ഡായ അര്ബിയത് പ്രെസ്റ്റീജ് പെര്‍ഫ്യൂം കേരള വിപണിയില്‍ അവതരിപ്പിച്ചു.
ബെവെര്‍ലി ഹില്‍സ് ആണ് കേരളത്തിലെ വിതരണക്കാര്‍. ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടന്ന ചടങ്ങിൽ കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി. നിസാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ബെവെര്‍ലി ഹില്‍സ് ഡയറക്ടര്‍മാരായ സുനില്‍ ദത്ത്, മുകേഷ് അഗര്‍വാള്‍, മൈ പെര്‍ഫ്യൂംസ് മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ ബോഗ്വാല എന്നിവര്‍ ചേര്‍ന്നാണ് പെര്‍ഫ്യൂം ശ്രേണി വിപണിയില്‍ അവതരിപ്പിച്ചത്. പുരുഷന്മാര്ക്കും വനിതകള്‍ക്കുമായുള്ള പ്രത്യേക ശേഖരവും വിപണിയിലിറക്കിയിട്ടുണ്ട്.