ഔഡി ആര്‍എസ് ക്യു അവതരിപ്പിച്ചു
Thursday, February 20, 2025 11:06 PM IST
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി പെര്‍ഫോമന്‍സ് വിഭാഗത്തില്‍പ്പെടുന്ന ആഡംബര എസ്യുവി ആര്‍എസ് ക്യു 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. 2,49,00,000 രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില.
പത്തു വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സും കൂടെ ലഭിക്കും. എല്ലാ അറ്റകുറ്റപ്പണികളും ഉള്‍ക്കൊള്ളുന്ന സര്‍വീസ് പാക്കേജുകളും ഉപഭോക്താക്കള്‍ക്കു വാങ്ങാം. 640 എച്ച്പിയും 850 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന എന്‍ജിനാണുള്ളത്.