മാലിന്യപ്രശ്നത്തിനു പരിഹാരവുമായി അക്വോസ
Sunday, February 23, 2025 1:00 AM IST
കൊച്ചി: മാലിന്യപ്രശ്നത്തിന് ചിരട്ട കൊണ്ടുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് കാക്കനാട് കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന അക്വോസ.
മാലിന്യത്തില്‍നിന്ന് ഉയരുന്ന വിഷവാതകങ്ങളായ അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് തുടങ്ങിയവയെ ആഗിരണം ചെയ്യുന്നതാണ് ഈ സംവിധാനം. ഇതില്‍ അംസ്കൃതവസ്തുവായി ഉപയോഗിക്കുന്നത് ചിരട്ടയാണ്. ചിരട്ടയില്‍നിന്ന് ആക്ടിവേറ്റഡ് കാര്‍ബണ്‍ പെല്ലറ്റുകള്‍ ഉത്പാദിപ്പിക്കും. യന്ത്രത്തില്‍ ഉപയോഗിക്കുന്ന ഈ പെല്ലറ്റുകള്‍ വിഷവാതകങ്ങളെ വലിച്ചെടുക്കും.
ദുബായ്, ഒമാന്‍ ഉള്‍പ്പെടെ നിരവധി വിദേശരാജ്യങ്ങളിലേക്കും ഈ ഉപകരണം കയറ്റുമതി ചെയ്യുന്നുണ്ടെന്ന് കമ്പനി ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ഷിബിലി സിറാജുദീന്‍ പറഞ്ഞു.